Friday, September 28, 2018
Thursday, September 27, 2018
Monday, September 3, 2018
20/7/18- ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി തൊട്ടിപ്പാൾ സ്കൂൾ, GLP പറപ്പൂക്കര എന്നീ രണ്ട് ക്യാമ്പുകളിൽ അരിയും പലചരക്ക് സാധനങ്ങളും സഹായമായി കൊടുത്തു. 22/8/18-ന് പറപ്പൂക്കരയിലെ ക്യാമ്പ് സന്ദർശിച്ചു. അന്നേ ദിവസം നാലടിയോളം വെള്ളം കയറിയ സ്വന്തം സ്കൂളിലെ ബിൽ ബുക്ക്, രജിസ്റ്റർ, സർട്ടിഫിക്കറ്റ് എന്നിവ വളണ്ടിയേഴ്സ് ഉണക്കാൻ സഹായിച്ചു. കുറച്ച് കുട്ടികളും അധ്യാപകരും സ്കൂൾ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി. 23/8/18-നും സ്കൂൾ ക്ലീനാക്കി 28/8/18 ന് ജില്ലാതല പ്രവർത്തനത്തിനായി വലപ്പാട് സ്കൂളിൽ പോയി. അന്നേ ദിവസം കാട്ടൂർ മാർക്കറ്റ് ക്ലോറിനേഷനിൽ പങ്കു ചേർന്നു. 29/8/18-ന് സഹപാഠികളുടെ വീടുകളിൽ സഹായ കിറ്റുകൾ എത്തിച്ചു. 1/9/18 ന് സ്റ്റീൽ പാത്രങ്ങൾ വാങ്ങി കൊടുക്കാൻ തീരുമാനിക്കുകയും പണം സ്വരൂപിക്കുകയും ചെയ്യുന്നു.
Subscribe to:
Posts (Atom)